പൃഥ്വിരാജ് നായകനായ ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണകുമാർ. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് താൻ ബിജെപി പ്രവർത്തകൻ ആയതുകൊണ്ടാണെന്ന് നടനും അഹാനയുടെ പിതാവുമായ കൃഷ്ണകുമാർ ആരോപിച്ചിരുന്നു. എ ആരോപണങ്ങളെ അഹാന തള്ളി. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയിലാണ് അഹാനയുടെ വെളിപ്പെടുത്തൽ.
“രണ്ടു ദിവസമായി ഞാനുമായി ബന്ധപ്പെട്ട ഒരു അനാവശ്യ വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എനിക്കതിൽ യാരു പങ്കുമില്ല. ദയവ് ചെയ്ത് എന്നെ ഇതിൽ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല. ഞാൻ ആ സിനിമയിലേ ഇല്ല. ഇതിൽ സംസാരിച്ചിരിക്കുന്ന ആളുകൾ ചിലപ്പോൾ ഞാനുമായി ബന്ധപ്പെട്ടവരാവാം. അതൊക്കെ അവരുടെ അഭിപ്രായമാണ്. അതുവെച്ച് എന്നെ അളക്കരുത്. എനിക്ക് ഈ നാടകത്തിൽ ഒരു പങ്കുമില്ല.”- അഹാന പറഞ്ഞു.